ബീന സാബു


ഇന്നലെ ഞാന്‍ ഓഫീസില്‍ പോകുമ്പോള്‍ കണ്ടതു. ഓഫീസില്‍ ലേറ്റ് ആയതിന്റെ ടെന്‍ഷനില്‍ ഞാന്‍. പറഞ്ഞിട്ടു കാര്യമൊന്നുമില്ല. എന്നും തീരുമാനിക്കും, നാളെ നേരത്തെ ഇറങ്ങണം എന്ന്. പക്ഷേ അലസതയുടെ പര്യായമല്ലേ ഞാന്‍. എന്നും ആ തീരുമാനം മറക്കും.. ലേറ്റ് ആകും വരെ. രാജാജി നഗര്‍ ഫസ്റ്റ് ബ്ലോക്ക്... ട്രാഫിക് ബ്ലോക് ആണു സമ്പവം. ഓരോ നിമിഷവും ഓരോ മണിക്കൂറുകളായി മുന്നോട്ടു നീങ്ങുന്നു.ചുറ്റിനും കടല്‍ പോലെ വണ്ടികള്‍. സ്കൂളില്‍ ഓട്ടമല്‍സരത്തിനു വിസില്‍ കേള്‍ക്കേണ്ട താമസം ഓടാന്‍ തയ്യാര്‍ ആയി നില്‍ക്കുന്ന മല്‍സരാര്‍തികളെ ഓര്‍മ്മ വന്നു. പെട്ടെന്ന് ഒരു യാചനാ സ്വരം. നാലോ അഞ്ചോ വയസ്സു തോന്നിക്കുന്ന ഒരു ബാലന്‍ (പണ്ടത്തെ കഥയിലെ ആല്‍മരത്തണലില്‍ ഇരുന്ന ബാലന്‍ അല്ല ഈ ബാലന്‍). അല്‍പ്പം മുഷിഞ്ഞ വസ്ത്രമാണെങ്കിലും കോതി ഒതുക്കിയ മുടി. കണ്ണുകളില്‍ ദൈന്യത. ഒരു വണ്ടിയുടെ അടുത്തു നിന്നും മറ്റൊരു വണ്ടിയുടെ അടുത്തേക്കു നീങ്ങുമ്പോള്‍ അവന്റെ കണ്ണുകള്‍ റോഡ് സൈടിലേക്കു തിരിഞ്ഞു. നീണ്ടു മെലിഞ്ഞ് എളിയില്‍ ഒരു ആറു മാസം പ്രായം തോന്നിക്കുന്ന കുഞ്ഞുമായി ഒരു സ്ത്രീ. പ്രായം എന്നോളം. അവള്‍ എങ്ങിനെ ഇവിടെത്തി? നിനക്കു ഭര്‍ത്താവില്ലേ? അവളുടെ കഥ എന്തായിരിക്കും? എനിക്കെങ്ങനെ സഹായിക്കാന്‍ കഴിയും? ഒരു പക്ഷേ എന്നെ പോലെ എത്ര പേര്‍ ചിന്തിക്കുന്നുണ്ടാവും? അപ്പഴേക്കും സിഗ്നല്‍ ചുവപ്പു മാറി പച്ച ആയിരുന്നു. ബാലന്‍ ഓടി അവന്റെ അമ്മയുടെ അടുത്തേക്ക്. എന്റെ വണ്ടിയും നീങ്ങി തുടങ്ങി...അവളെ മറവിയുടെ ആഴത്തിലേക്കു തള്ളികൊണ്ട്...
ബീന സാബു

അപ്പുവിന്റെ വികൃതികളില്‍ ഒന്ന്..

ബീന സാബു
WHAT WE SEE.......................................................AND WE DONT...






















നമ്മള്‍ കാണുന്നതും ... കാണന്‍ ശ്രമിക്കാത്തതും..
ബീന സാബു

നമ്മള്‍ എന്തേ ഇങ്ങനെ?
എല്ലാവരും അവരുടേതായ രീതിയില്‍ തരംഗം ശ്രിഷ്ട്ടിക്കുന്നു. വെറുതേ ഇരിക്കാന്‍ പറ്റുമോ? കാലത്തിനൊത്തു കോലം കെട്ടേണ്ടേ? അങ്ങനെ ഇരിക്കുമ്പഴാണു മന്ദിരാ ബേദി വ്യത്യസ്തമായ രീതി സാരിയില്‍ പരീക്ഷിച്ചതു. (ബ്ലൗസില്‍ പരീക്ഷിക്കാവുന്ന രീതികള്‍ എല്ലാം പരീക്ഷിച്ചു കഴിഞ്ഞു... ആവശ്യത്തിനു കോളിളക്കം സൃഷ്ട്ടിക്കുകയും ചെയ്തു). എന്താണേലും സാരിയില്‍ ദേശീയ പതാകയുടെ സ്ഥാനം ആര്‍ക്കും ഇഷ്ട്ടമായില്ല. (ഇന്‍ഡ്യയുടെ പതാക മാത്രമേ നമ്മള്‍ക്കു കാണാനായുള്ളു.. വരാനിരിക്കുന്ന പുലിവാല്‍ മന്ദിരാ ബേദി ഉണ്ടോ അറിഞ്ഞു. സാരീ പരീക്ഷണം കുളമായെന്നു മാത്രമല്ല, പരസ്യമായി ക്ഷമാപണം നടത്തിയതും എവിടേയും ഏറ്റില്ല എന്നു തോന്നുന്നു. സ്വാതന്ത്രദിനത്തില്‍ പാറിപറക്കുന്ന നമ്മുടെ ഇന്‍ഡ്യയുടെ ദേശീയ പതാക തന്നെ അല്ലേ അടുത്ത ദിവസം ചവറ്റു കൊട്ടക്കു പുറത്തും, റോഡുകളിലും കിടക്കുന്നതു.. അന്നു ഈ പറയുന്ന ആരുടെയും രക്തം തിളക്കാറില്ല. (ഇതു തെറ്റിദ്ധരിക്കല്ലേ.. നമ്മുടെ ഭാരതത്തോടും ദേശീയ പതാകയോടും ഉള്ള ബഹുമാനതിനു ഒരു കുറവുമില്ല. ഭാരതം എന്നു കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം..ഭാരതത്തോടു മാത്രമല്ല.. പതാകയോടും അങ്ങനെ തന്നെ..)

കഴിഞ്ഞ ഇടക്കിറങ്ങിയ ഒരു ഹിന്ദി സിനിമ..(നമസ്തേ ലണ്ടന്‍). കത്രീന കൈഫ് തകര്‍ത്തഭിനയിച്ച സിനിമ. അതില്‍ ഒരു സീന്‍. നമ്മടെ റിഷി കപൂറിന്റെ ലുങ്കി കാറ്റടിച്ചൊന്നു പൊങ്ങി. ലുങ്കിക്കടിയില്‍ uk യുടെ ദേശീയ പതാകയുടെ (union jack) തുണിയില്‍ നിര്‍മ്മിച്ച നിക്കര്‍ (underpants). ബ്രിട്ടിഷ് പട്ടാളം അവരെ കെട്ടും പാണ്ടവും ആയി ഓടികേണ്ടെ? അവര്‍ അതു സ്രദ്ധിച്ചു പോലുമില്ല. അവര്‍ക്കു വേറേ പണി ഉണ്ടേ!! ഇതു പോലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാനേ നമുക്കു സമയമുള്ളോ?
നമ്മള്‍ എന്തേ ഇങ്ങനെ?

ps പിന്നെ ഇതില്‍ മറ്റൊരു കാര്യം കൂടെയുണ്ട്. ആ സാരി ഉടുത്തതു മന്ദിരാ ബേദിയാണെ.. അതു ബീന സാബു ആയിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഒന്നു പരീക്ഷിച്ചു നോക്കിയാല്ലൊ??

ബീന സാബു
ഓര്‍മ്മകള്‍...
നമ്മുടെ ജീവിതം കുറേ ഓര്‍മ്മകള്‍ ആകാം.
നാം ചെയ്യുന്നതും, നമുക്കറിയാവുന്നവരും ഓര്‍മ്മകള്‍ ആകാം..
ഓര്‍മ്മകള്‍ വിലപ്പെട്ടതാണു..

ഒരു പക്ഷേ ജീവനേക്കാളും...

ബീന സാബു
ഇന്നു വൈകുന്നേരം ഞാന്‍ ബാംഗ്ളൂരില്‍ കണ്ടതു..





നിറങ്ങളില്‍ മയങ്ങാത്ത കുഞ്ഞ്.. 4 pm





adidasഇലെ കൈ ഇല്ലാത്ത പ്രതിമയും കൈ ഇല്ലാത്ത ഉടുപ്പും.. 5 pm




confusion മാറ്റണമേ..ശമ്പോ!!! ജീന്‍സ് മേള.. 6 pm




ജീവനുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ കാണുകയില്ലായിരുന്ന ഒരുമയോടെ 2 പേര്‍.. 6:30 pm






ഇതിനു സാക്ഷികളായി മറ്റു 2 പേര്‍



പുറത്തു അതിലും വല്ല്യ മേള.. ടിസ്കൊണ്ട് ധമാക്ക!!6:45pm





പോക്കിരി 6:45pm





metro ട്രയിനു മുന്നോടി..7pm






ഐ ടി നഗരം. കൈയില്‍ കമ്പ്യൂട്ടര്‍ cpu..7:15 pm






കുറുകെ കടക്കനുള്ള തത്രപ്പാടില്‍.. 7:30 pm




മറ്റൊരു ചെറിയ സന്തുഷ്ട്ട ചെറിയ കുടുമ്പവും അതേ സ്രമത്തില്‍.. 7:45 pm





city of garden എവിടെയും കാണാവുന്ന ചെറിയ പാര്‍ക്കുകള്‍



രാവിനു കറുപ്പേറിയെങ്കിലും പ്രകാശഭരിതമായ ഒരു രാത്രിക്കു മുന്നോടി..



എങ്കിലും തീരാത്ത ട്രാഫിക്..9 pm

ബീന സാബു









മനോഹരമായതൊന്നും അധികം നാള്‍ നിലനില്‍ക്കില്ലാത്തതെന്തേ?




ചിലതു മുളച്ചു വലുതായി അതിന്റെ പൂര്‍ണതയിലെത്തി, ജീവന്‍ തുടിച്ചു നില്‍ക്കുമ്പോള്‍, ഒന്നു ആസ്വധിക്കും മുന്‍പേ അതു വെറും ഓര്‍മയായിരിക്കും. കഷ്ട്ടമെന്നു തോന്നാം...എങ്കിലും അതല്ലേ സത്യം?




വെറും ദിവസങ്ങള്‍ മാത്രം ജീവനുള്ള ചിത്രശലഭത്തിന്റെ ജീവിതം...പുഴുവായ് പിറന്ന് പറവയായി, നാള്‍ക്കുനാള്‍ ഭംഗിയേറി..അതിന്റെ നിറശോഭയില്‍ എല്ലാവരേയും മയക്കി വേഗം കടന്നു പോകുന്നു...അതു നിറുത്താനാകില്ല...പൂട്ടി വച്ചാലും പറത്തി വിട്ടാലും.. നല്ലതു ലഭിക്കുമ്പോള്‍ ഒരു പക്ഷേ ക്ഷണനേരത്തെ ജീവനെ കാണുകയുള്ളു..ആസ്വദിക്കുക..ഉള്ള കാലമത്രയും..
ബീന സാബു
അവന്‍ അവളെ സ്നേഹിച്ചു..ജീവനു തുല്യം...
അവള്‍ അവനെ സ്നേഹിച്ചു... പ്രാണനേക്കാളും...
ഒടുക്കം പിരിയാന്‍ വയ്യാതായപ്പോള്‍ അവള്‍ തീരുമാനിച്ചു..ജീവനൊടുക്കാം അവനുമൊത്ത്..
കാരണം അവനും അവളെ ജീവനു തുല്യം സ്നേഹിച്ചിരുന്നു.. നാഴികയ്ക്കു നാല്‍പ്പതു വട്ടം അതു അവന്‍ അവളെ ഓര്‍മിപ്പിച്ചുമിരുന്നു..
ഒരാള്‍ മരിച്ചാല്‍ മറ്റൊരാള്‍ക്കെങ്ങിനെ താങ്ങാനാകും.. അതിനാല്‍ അന്ത്യം ഒരുമിച്ചാകാം എന്നവര്‍ തീരുമാനിച്ചു. ഒരുമിച്ചു മരിക്കാം..ഇന്നു തന്നെ...
അവള്‍: നിനക്കു ഭയമുണ്ടോ?
അവന്‍: നീ കൂടെ ഇല്ലാത്ത ജീവിതം എനിക്കു ഭയം.അതിനാല്‍ മരിക്കാം. പക്ഷെ എങ്ങിനെ???
അവള്‍: എങ്ങനേയും. നീ കൂടെ ഉണ്ടേല്‍ ഞാന്‍ എന്തു ഭയക്കണം അവന്‍: ജനനത്തേക്കാളും എളുപ്പമല്ലേ മരണം..പക്ഷേ...
ആ പക്ഷേ യുടെ അര്‍ത്ഥം അവള്‍ ചോദിച്ചില്ല.. അത്രക്കു വിശ്വാസമായിരുന്നു അവള്‍ക്കു അവനെ..
അവന്‍: പക്ഷേ എന്നെ നോക്കി ഒരാള്‍ നില്‍ക്കുന്നു. അതു കഴിഞ്ഞു തീരുമാനിക്കാം.
അവള്‍ കാത്തിരുന്നു...
തീരുമാനത്തിനായി...
...ദിവസങ്ങളോളം...
...വര്‍ഷങ്ങളോളം..
ബീന സാബു




ഇറാഖ് യുദ്ധത്തിനു ശേഷം ഒരു കല്യാണം. ആത്ഥ്മാര്‍ത്തമായ സ്നേഹതിന്റെ സാക്ഷിയായ്..



ബീന സാബു





















Labels: 3 comments | edit post
ബീന സാബു

ഒരിടത്തൊരിടത്തൊരു ബാലന്‍ ഉണ്ടായിരുന്നു.സുന്ദരമായ ഒരു ഗ്രാമത്തിലായിരുന്നു അവന്‍ ജീവിച്ചതു. വെളുത്ത ബനിയനും കറുത്ത നിക്കറും കഴുത്തില്‍ ഒരു കറുത്ത മുത്തു മണി മാലയും ആയിരുന്നു അവന്റെ വേഷം. എന്നും രാവിലെ എണ്ണീറ്റു ചന്തയില്‍ പോയി കടല വില്‍ക്കുകയായിരുന്നു അവന്റെ ജോലി. വ്വൈകുന്നേഅം കടല എല്ലം വിറ്റു കഴിഞ്ഞേ അവന്‍ തിരിച്ചു വീട്ടിലേക്കു വരികയുള്ളു. തിരികെ വീട്ടിലേക്കു പോകും വഴി, ഒരു ആല്‍മര തണലില്‍ വിശ്രമിക്കുക അവന്റെ ശീലമായിരുന്നു. ആ മരത്തിനു വളരെ അടുത്തായി ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു. നിങ്ങള്‍ കാണുന്നതും ആ മരത്തണലില്‍ ബാലന്‍ ഇരുന്നപ്പോള്‍ എടുത്ത ഒരു മനോഹരമായ ചിത്രമാണു. കഥയുടെ ബാക്കി എന്ത് എന്നു അറിയാന്‍ നിങ്ങള്‍ക്കു ആകംക്ഷ ഇല്ലേ? എനിക്കും ഉണ്ടു പക്ഷേ എന്നാ ചെയ്യാനാ. ബാലന്‍ ആ മരത്തണലില്‍ നിന്നും ഒന്നു എണീക്കണ്ടേ? ബാലന്‍ മരത്തണലില്‍ നിന്നും എണീക്കും വരെ കഥ നിറുത്തി വച്ചിരിക്കുന്നു. എണീറ്റു കഴിയുമ്പോള്‍ കഥ വീണ്ടും തുടരുന്നതായിരിക്കും
ബീന സാബു

ഇതാണു എന്റെ കൂട്ടുകാരി മറിയാമ്മ ചേടത്തി. പല്ലില്ലാത്ത ആ ചിരി കാണാന്‍ എന്നാ രസമാണെന്നോ? എന്റെ വീടിന്റെ അടുത്താണു താമസ്സം. ഓര്‍മയുടെ കാര്യത്തില്‍ എന്റെ കൂട്ടുകാരിയെ കടത്തി വെട്ടാന്‍ ആര്‍ക്കുമാകില്ല. ധൈര്യത്തിന്റെ കാര്യം പറയണ്ട!! ഒരു പാമ്പിനെ ഒറ്റക്കു അടിച്ചു അടിച്ചു കൊന്നവള്‍ ആണു ഈ മറിയാമ്മ ചേടത്തി. കാണും പോലെ അല്ല.
ബീന സാബു
ഈ ലോകത്തിന്റെ ഒരോ തമാശകളെ!!
ഞാന്‍ ഓര്‍ക്കുവായിരുന്നു. ഏനിക്കു ഈ ലോകത്തില്‍ കുറേ മാറ്റങ്ങള്‍ വരുത്തുവാനുള്ള മാജിക് പവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്. പണ്ടൊക്കെ സ്കൂളില്‍ പഠിക്കുന്ന സമയത്തു തുടങ്ങിയതാണു ഈ സ്വപ്നം കാണല്‍. അന്ന് ഞാന്‍ ബോര്‍ഡിങ്ങില്‍ ആണു തമാസം. അവധി കിട്ടുമ്പം വെകിളി പിടിച്ച പട്ടിയെ പൊലെ അല്ലേ വീട്ടില്‍ വരുന്നത്. ആകെ ബഹളം ആണു .എല്ലാം നല്ലതു, തലയിലെ പേനിന്റെ കാര്യമൊഴിച്ച്. എത്ര കൊന്നാലും തീരാത്ത പേന്‍. അതു പോലെ ഈ പേന്‍ കാരണം എന്നും എനിക്കു കിട്ടുന്ന വഴക്ക്. ഒരിക്കലും തീരാത്ത വഴക്ക്. മുടി ഇഷ്ട്ടമല്ല എന്നും പറഞ്ഞ് വെട്ടി മുട്ടയാക്കി. ബോയ് കട്ട്, അപ്പാച്ചെ കട്ട്, മഷ്രൂം കട്ട്, എല്ലാം പരീക്ഷിച്ചു നോക്കി. എന്നാലും തലയിലെ പേനിനും എനിക്കു കിട്ടികൊണ്ടിരുന്ന വഴക്കിനും ഒരു കുറവുമില്ല. അങ്ങനെ ഇരിക്കെ ആണു അലാവുദീന്റെ അല്‍ഭുത വിളക്ക് ഉണ്ടായിരുന്നേല്‍ എന്നു ആഗ്രഹിച്ചത്. അങ്ങനെ ആണേല്‍ ആ ഭൂതത്തിനെ വിളിച്ചു പറയാമായിരുന്നു "ഹേ, ഭൂതമേ എനിക്കൊരു മെഷിന്‍ വേണം". അന്നേരം ഭൂതം വിചാരിക്കും, ഇതെന്തൊരു ആഗ്രഹം. എന്നാലും ഭൂതം പറയും "അടിയന്‍ കൊണ്ടു വരാം. പക്ഷെ എന്തു തരം മെഷിന്‍". ഞാന്‍ പറയും. "പേനിനെ കൊല്ലുന്ന മെഷിന്‍. അതു തലയില്‍ വച്ചാല്‍, തലയില്‍ ഉള്ള പേനുകള്‍ എല്ലാം ചത്തൊടുങ്ങണം. ഓരെണ്ണം പോലും മിച്ചം കാണരുത്. ഏല്ലാ പെനിനേം തട്ടുന്ന മെഷിന്‍". ഹായ്!! ഏന്തു നല്ല നടക്കാത്ത ആഗ്രഹം ഇതു ബോര്‍ഡിങ്ങില്‍ നിന്നും വീട്ടില്‍ വരുമ്പഴത്തേ ആഗ്രഹം.
പരീക്ഷ സമയത്തു ആഗ്രഹിക്കുന്നതു ഇതൊന്നും അല്ല. പഠിച്ചാലും പഠിച്ചാലും തീരാത്ത പുസ്തകങ്ങള്‍. ഒന്നു പഠിച്ചു അവസാനം വരെ എത്തുമ്പം.. ദേണ്ടെ കിടക്കുന്നു.. ആദ്യത്തെ ഭാഗം മറന്നു പോയിരിക്കും. ഇങ്ങനെ പീഡനം അനുഭവിക്കുന്ന പരീക്ഷ കാലങ്ങളില്‍ ആണു സ്റ്റോണ്‍ ബോയ് മനസ്സില്‍ കേറികൂടിയതു. അന്നു ദൂരദര്‍ശനില്‍ (അന്നു കേബിള്‍ ഇല്ല.. ആകെ ആശ്രയം ദൂരദര്‍ഷനം മാത്രം) ഞായറാഴ്ച വരുന്ന ഒരു കുട്ടികള്‍ക്കു വേണ്ടി ഉള്ള ഒരു പ്രോഗ്രാമിലെ കഥാപാത്രമാണു ഈ സ്റ്റോണ്‍ ബോയ് . എന്തു പറഞ്ഞാലും ചെയ്യും. ആര്‍ക്കും കാണനും വയ്യ. നമ്മടെ ബാലരമ യിലെ മായാവിയുടെ വേറെ ഒരു അവതാരം. എന്തെന്നറിയില്ല,ഇതൊക്കെ തന്നെ ആണു മായാവിയും ചെയ്യുന്നതെങ്കിലും, മായാവിയെ വല്ല്യ പിടിച്ചില്ല എനിക്ക്. ഒരു പക്ഷെ ആ രൂപം അത്രക്കു പോരാഞ്ഞിട്ടായിരിക്കും. ഒരു ജട്ടിയും, വാലും, കൊമ്പും, കൈയില്‍ കൂഴ ചക്കയുടെ അകത്തെ തണ്ടു വലിച്ചൂരിയ പോലെ ഒരു വടിയും. കാണാന്‍ ക്യുട്ടൊക്കെ തന്നെ.. പക്ഷെ മനുഷരുടെ കൂട്ടത്തില്‍ കൊണ്ടു നടക്കാന്‍ പറ്റുമോ? സ്റ്റോണ്‍ ബോയ് ആണേല്‍, കാണാന്‍ നല്ല മിടുക്കന്‍. നല്ല ശേലുമുണ്ട്. ഒരു 14 വയസില്‍ കൂടുതല്‍ ഇല്ല താനും. അഥവാ മനുഷര്‍ വല്ലോം കണ്ടാലും, കൂടെ കൂട്ടി കൊണ്ടു പോകുന്നതിനു ഒരു പ്രശ്നവുമില്ല. നല്ല വെയ്റ്റ് ആണു താനും. ആ സ്റ്റോണ്‍ ബോയ് ആണു എക്സാം റ്റൈമില്‍ പ്രത്യേകിച്ചു കണക്കു പരീക്ഷയുടെ സമയത്തു മനസ്സില്‍ താവളമടിക്കുന്നത്. എത്ര ചെയ്തലും ശരിയായ ഉത്തരം കിട്ടത്തില്ല. അങ്ങനെ കണക്കില്‍ ഒരോ പ്രാവശ്യവും ബോര്‍ഡര്‍ ലൈനില്‍ നില്ല്ക്കുന്ന എനിക്കു എക്സാം സമയത്തു സ്റ്റോണ്‍ ബോയ് വന്നു ഉത്തരം എഴുതി തരുന്നു. എന്റെ കണക്കു മിസ്സ് എന്റെ പേപ്പര്‍ കണ്ടു ഞെട്ടുന്നു.. തല കറങ്ങുന്നു.. ഹായി എന്തു രസം. പഠിക്കുന്ന സമയം മുഴുവന്‍ ഇങ്ങനെ ദിവാസ്വപ്നം കണ്ടിരിക്കും.
പിന്നെ കുറച്ചൂടെ വല്ലുതായപ്പം ഈ മെഷിനും, സ്റ്റോണ്‍ ബോയും ഒക്കെ മറന്നു പോയി. ഒരു പ്രീഡിഗ്രീ കാലം. ആന്നൊക്കെ സ്വപ്നം കാണല്‍ .. ഉടുപ്പിനോടും ചെരുപ്പിനോടും പിന്നെ ഇന്ന് ഞാന്‍ കണ്ടാല്‍ അറയ്കുന്ന പാമ്പും പഴുതാരയും ഒക്കെ ഉള്ള മാലയും വളയും ആയിരുന്നു. അന്നത്തെ സ്വപ്നങ്ങളില്‍ ഞാന്‍ ഒരു രാജകുമാരിയെ പോലെ ആയിരുന്നു. 365 ദിവസവും ഇടാന്‍ 365 ഉടുപ്പുകള്‍. അതും ആര്‍ക്കുമില്ലാത്ത തരം. അതിനു മാച്ചിങ്ങ് ഷൂസ്, പിന്നെ ബാക്കി അക്സ്സെസ്സറീസും പിന്നെ ഞന്‍ ബിസി അല്ലെ (സ്വപ്നത്തില്‍ ആണെ). എന്നെ കാണാന്‍ ആളുകള്‍ വരുന്നു.. പൊകുന്നു.. അന്നത്തെ സ്വപ്നതില്‍ ഞാന്‍ ആരായിരുന്നു എന്നു അറിയില്ല.. പക്ഷെ എല്ലാരും ഒന്നു കാണാന്‍ കൊതിക്കും വിധം പ്രധാനപെട്ട ആരോ ഒരാള്‍
പിന്നെയും വളര്‍ന്നപ്പോള്‍ ഉടുപ്പും ചെരിപ്പും ഒക്കെ വിട്ടു. ഇലക്ട്രോണിക് സാധനങ്ങളായി മനസ്സിലെ കുട്ടി ദൈവങ്ങള്‍. (വാച്ചുകള്‍, മൊബൈല്‍, ക്യാമറ, കമ്പ്യൂട്ടര്‍ ഇതിനോടൊക്കെയായി ഭ്രമം. (ഇന്നും ഇതിനു വല്ല്യ മാറ്റം വന്നിട്ടില്ല കേട്ടൊ!!)എങ്കിലും മനസ്സിന്റെ ചിന്തകള്‍ ഗതി മാറി ചിന്തിച്ചു തുടങ്ങി. വളര്‍ച്ചയുടെ പടവുകളില്‍ എന്റെ സ്വപ്നങ്ങള്‍ക്കു നിറം മാറി, മുഖഛായ മാറി.
ഇന്നു എന്റെ സ്വപ്നം..
ഒരു പുതിയ ഭൂമി..ഒരു പുതിയ ലോകം...
യുദ്ധമില്ലാത്ത ഒരു ലോകം...
വേദനയും കരച്ചിലും ഇല്ലാത്ത ഒരു ലോകം...
പ്രായമായവരെ എല്ലാവരും ബഹുമാനിക്കുന്ന ഒരു ലോകം...
ലോകത്തിന്റെ ന്യായങ്ങല്‍ക്കും നിയമങ്ങള്‍ക്കും മുകളില്‍ സ്നേഹത്തെ സ്നേഹമായ് കാണാന്‍ കഴിയുന്ന ഒരു ലോകം...
സ്വര്‍ഗ്ഗമേതു ഭൂമിയേത് എന്നു സൃഷ്ട്ടികര്‍ത്താവിനു പോലും സംശയമുദിപ്പിക്കുന്ന ഒരു ലോകം
ബീന സാബു



ഇതെന്റെ കെട്ടിയോന്‍. പേരു സാബു. ഒരു ബ്ലോഗ് തുടങ്ങി എന്നു പറഞ്ഞപ്പം എന്റെ ബൂലോകത്തേക്കു വരുന്ന എല്ലാരോടും ഒരു സന്ദേശം അറിയിക്കാന്‍ പറഞ്ഞു. ഭര്‍ത്താവല്ലേ പറയുന്നത്!! കേല്‍ക്കേണ്ടതു ഭാര്യയുടെ കടമയല്ലേ!!ആയതിനാല്‍ ഈ സന്ദേശം നിങ്ങളെ അറിയിച്ചു കൊള്ളുന്നു...




മാരീഡ് എന്നു പ്രൊഫൈലില്‍ വച്ചില്ലെങ്കിലും ഈ ബ്ലോഗിന്റെ ഉടമക്കു ഒരു വീരശൂരപരാക്രമിയും ദേഷ്യം വന്നാല്‍ കണ്ണു കാണാത്തവനും (അല്ലാത്തപ്പം കാണാം) ആയ ഒരു കെട്ടിയോന്‍ ഉള്ള കാര്യം ഞാന്‍ വിനയപൂര്‍വം നിങ്ങളെ അറിയിച്ചു കൊള്ളുന്നു




അറിയിപ്പ്: പറഞ്ഞ കാര്യങ്ങള്‍ക്കു ഒരു effect വരാന്‍ വേണ്ടിയാണു ആ മീശ ഒന്നു കറപ്പിച്ചതു. കൈയില്‍ ഒരു തോക്കും ഉണ്ട്. ഫോട്ടോയില്‍ അതു കാണാന്‍ പറ്റില്ല.

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit
www.keraleeyam.cjb.net for malayalam font and Malayalam text editor----
ബീന സാബു



ഞാന്‍ എബേല്‍... എബേല്‍ ജോസെഫ് ബിനോയ് എന്നു മുഴുവന്‍ പേരു. ഞാന്‍ സ്ക്കൂളില്‍ പോയ്തുടങ്ങി.ആദ്യതെ ദിവസം,ഹൊ!! അതു ഞാന്‍ മറക്കില്ല. നല്ല സന്തോഷതോടെ എണീറ്റ് പല്ലും തേച്ചു കഴിഞ്ഞപ്പം തുടങ്ങി എന്റെ കഷ്ടകാലം. ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കു മനസ്സിലാകില്ല. നിങ്ങള്‍ തന്നെ പറ ഇവര്‍ ചെയ്യുന്നത് ശരിയാണോ എന്നു. വല്ല്യതായി കഴിഞ്ഞാല്‍ ചിലപ്പം അപ്പായും അമ്മയും സമ്മതിക്കില്ല അവര്‍ എന്നെ കഷ്ട്ടപെടുത്തി എന്നു.അതിനല്ലേ ഞാന്‍ ഇപ്പഴേ ഫോട്ടോ എടുത്തു വച്ചേക്കുന്നതു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞാന്‍ പരിഗണിക്കുന്നതായിരിക്കും. അതിനല്ലേ ഈ ബ്ലോഗ് എന്റെ ബുവാ തുടങ്ങിയേക്കുന്നതു.