ബീന സാബു
WHAT WE SEE.......................................................AND WE DONT...





നമ്മള്‍ കാണുന്നതും ... കാണന്‍ ശ്രമിക്കാത്തതും..
ബീന സാബു

നമ്മള്‍ എന്തേ ഇങ്ങനെ?
എല്ലാവരും അവരുടേതായ രീതിയില്‍ തരംഗം ശ്രിഷ്ട്ടിക്കുന്നു. വെറുതേ ഇരിക്കാന്‍ പറ്റുമോ? കാലത്തിനൊത്തു കോലം കെട്ടേണ്ടേ? അങ്ങനെ ഇരിക്കുമ്പഴാണു മന്ദിരാ ബേദി വ്യത്യസ്തമായ രീതി സാരിയില്‍ പരീക്ഷിച്ചതു. (ബ്ലൗസില്‍ പരീക്ഷിക്കാവുന്ന രീതികള്‍ എല്ലാം പരീക്ഷിച്ചു കഴിഞ്ഞു... ആവശ്യത്തിനു കോളിളക്കം സൃഷ്ട്ടിക്കുകയും ചെയ്തു). എന്താണേലും സാരിയില്‍ ദേശീയ പതാകയുടെ സ്ഥാനം ആര്‍ക്കും ഇഷ്ട്ടമായില്ല. (ഇന്‍ഡ്യയുടെ പതാക മാത്രമേ നമ്മള്‍ക്കു കാണാനായുള്ളു.. വരാനിരിക്കുന്ന പുലിവാല്‍ മന്ദിരാ ബേദി ഉണ്ടോ അറിഞ്ഞു. സാരീ പരീക്ഷണം കുളമായെന്നു മാത്രമല്ല, പരസ്യമായി ക്ഷമാപണം നടത്തിയതും എവിടേയും ഏറ്റില്ല എന്നു തോന്നുന്നു. സ്വാതന്ത്രദിനത്തില്‍ പാറിപറക്കുന്ന നമ്മുടെ ഇന്‍ഡ്യയുടെ ദേശീയ പതാക തന്നെ അല്ലേ അടുത്ത ദിവസം ചവറ്റു കൊട്ടക്കു പുറത്തും, റോഡുകളിലും കിടക്കുന്നതു.. അന്നു ഈ പറയുന്ന ആരുടെയും രക്തം തിളക്കാറില്ല. (ഇതു തെറ്റിദ്ധരിക്കല്ലേ.. നമ്മുടെ ഭാരതത്തോടും ദേശീയ പതാകയോടും ഉള്ള ബഹുമാനതിനു ഒരു കുറവുമില്ല. ഭാരതം എന്നു കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം..ഭാരതത്തോടു മാത്രമല്ല.. പതാകയോടും അങ്ങനെ തന്നെ..)
കഴിഞ്ഞ ഇടക്കിറങ്ങിയ ഒരു ഹിന്ദി സിനിമ..(നമസ്തേ ലണ്ടന്‍). കത്രീന കൈഫ് തകര്‍ത്തഭിനയിച്ച സിനിമ. അതില്‍ ഒരു സീന്‍. നമ്മടെ റിഷി കപൂറിന്റെ ലുങ്കി കാറ്റടിച്ചൊന്നു പൊങ്ങി. ലുങ്കിക്കടിയില്‍ uk യുടെ ദേശീയ പതാകയുടെ (union jack) തുണിയില്‍ നിര്‍മ്മിച്ച നിക്കര്‍ (underpants). ബ്രിട്ടിഷ് പട്ടാളം അവരെ കെട്ടും പാണ്ടവും ആയി ഓടികേണ്ടെ? അവര്‍ അതു സ്രദ്ധിച്ചു പോലുമില്ല. അവര്‍ക്കു വേറേ പണി ഉണ്ടേ!! ഇതു പോലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാനേ നമുക്കു സമയമുള്ളോ?
നമ്മള്‍ എന്തേ ഇങ്ങനെ?
ps പിന്നെ ഇതില്‍ മറ്റൊരു കാര്യം കൂടെയുണ്ട്. ആ സാരി ഉടുത്തതു മന്ദിരാ ബേദിയാണെ.. അതു ബീന സാബു ആയിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഒന്നു പരീക്ഷിച്ചു നോക്കിയാല്ലൊ??
ബീന സാബു

ഓര്‍മ്മകള്‍...
നമ്മുടെ ജീവിതം കുറേ ഓര്‍മ്മകള്‍ ആകാം.
നാം ചെയ്യുന്നതും, നമുക്കറിയാവുന്നവരും ഓര്‍മ്മകള്‍ ആകാം..
ഓര്‍മ്മകള്‍ വിലപ്പെട്ടതാണു..
ഒരു പക്ഷേ ജീവനേക്കാളും...