മനോഹരമായതൊന്നും അധികം നാള്‍ നിലനില്‍ക്കില്ലാത്തതെന്തേ?
ചിലതു മുളച്ചു വലുതായി അതിന്റെ പൂര്‍ണതയിലെത്തി, ജീവന്‍ തുടിച്ചു നില്‍ക്കുമ്പോള്‍, ഒന്നു ആസ്വധിക്കും മുന്‍പേ അതു വെറും ഓര്‍മയായിരിക്കും. കഷ്ട്ടമെന്നു തോന്നാം...എങ്കിലും അതല്ലേ സത്യം?
വെറും ദിവസങ്ങള്‍ മാത്രം ജീവനുള്ള ചിത്രശലഭത്തിന്റെ ജീവിതം...പുഴുവായ് പിറന്ന് പറവയായി, നാള്‍ക്കുനാള്‍ ഭംഗിയേറി..അതിന്റെ നിറശോഭയില്‍ എല്ലാവരേയും മയക്കി വേഗം കടന്നു പോകുന്നു...അതു നിറുത്താനാകില്ല...പൂട്ടി വച്ചാലും പറത്തി വിട്ടാലും.. നല്ലതു ലഭിക്കുമ്പോള്‍ ഒരു പക്ഷേ ക്ഷണനേരത്തെ ജീവനെ കാണുകയുള്ളു..ആസ്വദിക്കുക..ഉള്ള കാലമത്രയും..
അതെ, ആസ്വദിയ്ക്കുക ഉള്ള കാലമത്രയും. ജീവിതം ക്ഷണഭംഗുരമാണു്, അതിനാല്‍ വൈരാഗ്യമരുതു്, വെറുപ്പരുതു്. നിങ്ങളോടൊപ്പം അതും നശിച്ചു പോകുമെന്നതിനാല്‍, എന്തിനുവെറുതെ ക്ഷണമാത്രകൊണ്ടു പൊലിയുന്ന ജീവിതത്തില്‍ ചപ്പുചവറുകള്‍ നിറയ്ക്കുന്നു.
ഈ ചിന്ത എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ ഭൂമി ഒരു സ്വര്‍ഗ്ഗമാകുമായിരുന്നു.
സാര്‍, ഞാന് വളരെ വിഷമഘട്ടത്തിലാണ്‍ കാരണം കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലിയില്‍ പങ്കെടുത്തത് കൊണ്ട് ഞാന്‍ ഒര്‍ ബ്ലോഗറായി ഇപ്പോഴും ആബ്ലോല്‍ എഴുതികൊണ്ടിരിക്കുന്നു. http://thamaravadunnu.blogspot.com ല്‍, Mozhikeymansoft ware ആണ്‍ ഞാന്‍ ഉപയോഗിക്കുന്നത് , Unicode Anjali Oldlipi യും ഈ Software എനിക്ക് അത്ര ലവലാകുന്നില്ല.
ISM Softwate ഞാന്‍ പടിച്ചിട്ടുണ്ട് ISM-ല്‍ ഞാന്‍ 10 മിനുട്ട് കൊണ്ട് 250 വാക്കുകള്‍ ഞാന്‍ type ചെയ്യും, ISM Softwate ഉപയോഗിച്ച് blog-ല്‍ ഞാന്‍ type ചെയ്താല്‍ (MLTT-Karthika, Anjali Old Lipi തുടങ്ങിയ ഫോണ്ടുകള്‍ ഉപയോഗിച്ച് ) type ചെയ് താല്‍ blog-ല്‍ English ആയി മാറുന്നു,
പിന്നെ ISM Softwate ഉപയോഗിച്ച് Word pad -ല്‍ type ചെയ് ത് save ചെയ്തതിന്‍ ശേഷം Word pad -ല്‍ നിന്ന് copy ചെയ് ത് blog-ല്‍ ഞാന്‍ paste ചെയ് താല്‍ അത് വീണ്ടു English ആയി മാറുന്നു,
ഈ ഒരു സങ്കടത്തിലാണ് ഞാന്‍,
സാര്‍ ISM Softwate ഉപയോഗിച്ച് blog-ല്‍ മാലയാളത്തില്‍ post കള്‍ publish ചെയ്യാന്‍ കഴിയുമോ? അതിന്‍ blog-ല്‍ വല്ല സെറ്റിഗസുകള്‍ വല്ലതുമുണ്ടോ?
ISM Softwate ല്‍ വല്ല സെറ്റിഗസുകള്‍ ചെയ്യണൊ അത് എങ്ങിനെയാണ്‍ ?ദയവായി എനിക്ക് പറഞ്ഞ് തരാമോ