ബീന സാബു


ഇന്നലെ ഞാന്‍ ഓഫീസില്‍ പോകുമ്പോള്‍ കണ്ടതു. ഓഫീസില്‍ ലേറ്റ് ആയതിന്റെ ടെന്‍ഷനില്‍ ഞാന്‍. പറഞ്ഞിട്ടു കാര്യമൊന്നുമില്ല. എന്നും തീരുമാനിക്കും, നാളെ നേരത്തെ ഇറങ്ങണം എന്ന്. പക്ഷേ അലസതയുടെ പര്യായമല്ലേ ഞാന്‍. എന്നും ആ തീരുമാനം മറക്കും.. ലേറ്റ് ആകും വരെ. രാജാജി നഗര്‍ ഫസ്റ്റ് ബ്ലോക്ക്... ട്രാഫിക് ബ്ലോക് ആണു സമ്പവം. ഓരോ നിമിഷവും ഓരോ മണിക്കൂറുകളായി മുന്നോട്ടു നീങ്ങുന്നു.ചുറ്റിനും കടല്‍ പോലെ വണ്ടികള്‍. സ്കൂളില്‍ ഓട്ടമല്‍സരത്തിനു വിസില്‍ കേള്‍ക്കേണ്ട താമസം ഓടാന്‍ തയ്യാര്‍ ആയി നില്‍ക്കുന്ന മല്‍സരാര്‍തികളെ ഓര്‍മ്മ വന്നു. പെട്ടെന്ന് ഒരു യാചനാ സ്വരം. നാലോ അഞ്ചോ വയസ്സു തോന്നിക്കുന്ന ഒരു ബാലന്‍ (പണ്ടത്തെ കഥയിലെ ആല്‍മരത്തണലില്‍ ഇരുന്ന ബാലന്‍ അല്ല ഈ ബാലന്‍). അല്‍പ്പം മുഷിഞ്ഞ വസ്ത്രമാണെങ്കിലും കോതി ഒതുക്കിയ മുടി. കണ്ണുകളില്‍ ദൈന്യത. ഒരു വണ്ടിയുടെ അടുത്തു നിന്നും മറ്റൊരു വണ്ടിയുടെ അടുത്തേക്കു നീങ്ങുമ്പോള്‍ അവന്റെ കണ്ണുകള്‍ റോഡ് സൈടിലേക്കു തിരിഞ്ഞു. നീണ്ടു മെലിഞ്ഞ് എളിയില്‍ ഒരു ആറു മാസം പ്രായം തോന്നിക്കുന്ന കുഞ്ഞുമായി ഒരു സ്ത്രീ. പ്രായം എന്നോളം. അവള്‍ എങ്ങിനെ ഇവിടെത്തി? നിനക്കു ഭര്‍ത്താവില്ലേ? അവളുടെ കഥ എന്തായിരിക്കും? എനിക്കെങ്ങനെ സഹായിക്കാന്‍ കഴിയും? ഒരു പക്ഷേ എന്നെ പോലെ എത്ര പേര്‍ ചിന്തിക്കുന്നുണ്ടാവും? അപ്പഴേക്കും സിഗ്നല്‍ ചുവപ്പു മാറി പച്ച ആയിരുന്നു. ബാലന്‍ ഓടി അവന്റെ അമ്മയുടെ അടുത്തേക്ക്. എന്റെ വണ്ടിയും നീങ്ങി തുടങ്ങി...അവളെ മറവിയുടെ ആഴത്തിലേക്കു തള്ളികൊണ്ട്...
7 Responses
  1. ആ പഴയ ബാലന്‍ എഴുന്നേറ്റുകാണും എന്ന് കരുതിയാണ് വന്നത്.

    ഇടയ്ക്കൊക്കെ ട്രാഫിക്ക് ബ്ലോക്കുണ്ടാകുന്നത് നല്ലതാണ്, ഇവരെയൊക്കെ കാണുകയും ചിന്തിക്കുകയും ചെയ്യുമല്ലോ.


  2. Kaithamullu Says:

    ഒരു ബ്ലോഗ്ഗുണ്ടാക്കി അത് നിറയ്ക്കാന്‍ മാത്രം അസംസ്കൃത വസ്തുക്കള്‍ ട്രാഫിക്ക് ബ്ലോക്കുകളില്‍ നിന്ന് ലഭിക്കും.
    ( കണ്ണുകള്‍ തുറന്നു വയ്ക്കുക, FM Radio off ചെയ്യുക!)


  3. shalini,ബാലന്‍ എണീക്കും ഉടനെ തന്നെ

    കൈതക്ക്,
    അവനോന്റെ ബ്ലോഗ് അവനോനു വല്ല്യതാ കൈതേ. എല്ലാര്‍ക്കും ബ്ലോഗില്‍ വല്ല്യ നോവല്‍ എഴുതാന്‍ കഴിയണം എന്നില്ല. അഭിനന്ദിക്കാന്‍ കഴിഞ്ഞില്ലേലും ദയവു ചെയ്തു നിന്ദിക്കാതിരിക്കുക.

    പിന്നെ വിളിക്കാത്ത സദ്യ ഉണ്ടിട്ട് കുറ്റം പറയുന്നതും ഒരു കഴിവാണേ.
    bs


  4. Johnny Says:

    കാണുന്നതിനേക്കുറിച്ച് ചിന്തിക്കുകയും, ചിന്തിക്കുന്നതിനേക്കുറിച്ച് എഴുതുകയും ചെയ്യുന്നത് തന്നെ മഹത്തരം ആണ്‍. ഈ article ചിലരേ എക്കിലും ചിന്തിപ്പിക്കും എന്ന് നമുക്ക് ആശിക്കാം


  5. ബീന....കാഴ്ചകള്‍ ചിലര്‍ക്ക്‌‌ ഒരു അനുഭവം ആകുന്നു, ചിലര്‍ക്ക്‌‌ നേരമ്പോക്കും...
    ഒരേ കാഴ്ചകള്‍ തന്നെ പലരും പലതരത്തില്‍ കാണുന്നു....
    നേരമ്പോക്കുകളാകാത്ത ബിനയുടെ കാഴ്ചകള്‍ക്കായി, ബ്ലോഗുകള്‍ക്കായി കാത്തിരിക്കുന്നു....



  6. Maria Says:

    @ beena sabu

    ബ്ലോഗ്‌ പോസ്‌റ്റിനെപ്പറ്റി ഒരു നല്ല വാക്ക്‌ പറഞ്ഞതിനാണോ കൈതയെ ഇത്ര ചീത്ത വിളിച്ചത്‌?