ബീന സാബുഇതെന്റെ കെട്ടിയോന്‍. പേരു സാബു. ഒരു ബ്ലോഗ് തുടങ്ങി എന്നു പറഞ്ഞപ്പം എന്റെ ബൂലോകത്തേക്കു വരുന്ന എല്ലാരോടും ഒരു സന്ദേശം അറിയിക്കാന്‍ പറഞ്ഞു. ഭര്‍ത്താവല്ലേ പറയുന്നത്!! കേല്‍ക്കേണ്ടതു ഭാര്യയുടെ കടമയല്ലേ!!ആയതിനാല്‍ ഈ സന്ദേശം നിങ്ങളെ അറിയിച്ചു കൊള്ളുന്നു...
മാരീഡ് എന്നു പ്രൊഫൈലില്‍ വച്ചില്ലെങ്കിലും ഈ ബ്ലോഗിന്റെ ഉടമക്കു ഒരു വീരശൂരപരാക്രമിയും ദേഷ്യം വന്നാല്‍ കണ്ണു കാണാത്തവനും (അല്ലാത്തപ്പം കാണാം) ആയ ഒരു കെട്ടിയോന്‍ ഉള്ള കാര്യം ഞാന്‍ വിനയപൂര്‍വം നിങ്ങളെ അറിയിച്ചു കൊള്ളുന്നു
അറിയിപ്പ്: പറഞ്ഞ കാര്യങ്ങള്‍ക്കു ഒരു effect വരാന്‍ വേണ്ടിയാണു ആ മീശ ഒന്നു കറപ്പിച്ചതു. കൈയില്‍ ഒരു തോക്കും ഉണ്ട്. ഫോട്ടോയില്‍ അതു കാണാന്‍ പറ്റില്ല.

---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit
www.keraleeyam.cjb.net for malayalam font and Malayalam text editor----
2 Responses
  1. ഹെന്റമ്മച്ചിയേ........
    പ്യേടിച്ച് പോയല്ല് !!

    സാബുച്ചായോ, നമുക്കൊരണ്ടര്‍സ്റ്റാന്‍ഡിംഗിലെത്താം ല്ലേ?

    ബിനാമ്മേ, മീശ കലക്കി, കൊട് കൈ :)


  2. ഭക്ഷണം കഴിക്കാന്‍ നേരം ഈ മീശ ഊരിവെക്കുമായിരിക്കും അല്ലേ?
    സ്വാഗതം!