ബീന സാബു

ഒരിടത്തൊരിടത്തൊരു ബാലന്‍ ഉണ്ടായിരുന്നു.സുന്ദരമായ ഒരു ഗ്രാമത്തിലായിരുന്നു അവന്‍ ജീവിച്ചതു. വെളുത്ത ബനിയനും കറുത്ത നിക്കറും കഴുത്തില്‍ ഒരു കറുത്ത മുത്തു മണി മാലയും ആയിരുന്നു അവന്റെ വേഷം. എന്നും രാവിലെ എണ്ണീറ്റു ചന്തയില്‍ പോയി കടല വില്‍ക്കുകയായിരുന്നു അവന്റെ ജോലി. വ്വൈകുന്നേഅം കടല എല്ലം വിറ്റു കഴിഞ്ഞേ അവന്‍ തിരിച്ചു വീട്ടിലേക്കു വരികയുള്ളു. തിരികെ വീട്ടിലേക്കു പോകും വഴി, ഒരു ആല്‍മര തണലില്‍ വിശ്രമിക്കുക അവന്റെ ശീലമായിരുന്നു. ആ മരത്തിനു വളരെ അടുത്തായി ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു. നിങ്ങള്‍ കാണുന്നതും ആ മരത്തണലില്‍ ബാലന്‍ ഇരുന്നപ്പോള്‍ എടുത്ത ഒരു മനോഹരമായ ചിത്രമാണു. കഥയുടെ ബാക്കി എന്ത് എന്നു അറിയാന്‍ നിങ്ങള്‍ക്കു ആകംക്ഷ ഇല്ലേ? എനിക്കും ഉണ്ടു പക്ഷേ എന്നാ ചെയ്യാനാ. ബാലന്‍ ആ മരത്തണലില്‍ നിന്നും ഒന്നു എണീക്കണ്ടേ? ബാലന്‍ മരത്തണലില്‍ നിന്നും എണീക്കും വരെ കഥ നിറുത്തി വച്ചിരിക്കുന്നു. എണീറ്റു കഴിയുമ്പോള്‍ കഥ വീണ്ടും തുടരുന്നതായിരിക്കും
5 Responses
 1. ബാലനെ അവിടെ നിന്നു ഞാന്‍ ഓടിച്ചു തരാം എന്നാല്‍ ബാക്കി കഥ പറഞ്ഞു തരുമോ?


 2. kumar © Says:

  മോനേ.. ബാലാ എഴുന്നേല്‍ക്കെടാ കുഞ്ഞേ..


 3. sanchari & Kumar,
  baalan eNiittal udan kadha veeNdum thuTarum. sthil oru samshayavumilla.
  BS


 4. അതേയ് ഫോട്ടോ എടുത്തിട്ട് നിങ്ങളിങ്ങുപോന്നാല്‍ പിന്നെ ആ ബാലന്‍ എഴുന്നേല്‍ക്കുന്നത് എങ്ങനെ കാണും. അതോ ഫെവിക്കോള്‍ തേച്ച് ഒട്ടിച്ചു വച്ചിരിക്കുകയാണോ? അല്ലെങ്കില്‍ പിന്നെ പ്രതിമയായിരിക്കും.

  അല്ല ബാലന്‍ എഴുന്നേറ്റാല്‍ മാത്രമേ കഥ തുടരൂ എന്നു പറയുന്ന ബീനയെ കണ്ടിട്ട്, അവന്‍ എഴുന്നേല്‍ക്കില്ല എന്ന് ഉറപ്പുള്ളതുപ്പോലെ.

  രണ്ടുപേരുടേയും കമന്റുകള്‍ കൊള്ളാം.


 5. അയ്യേ പറ്റിച്ചേ..ഞാന്‍ എഴുന്നേറ്റേ..കപ്പലണ്ടിമിഠായി വാങ്ങി ഇപ്പോ വരാന്ന് പറഞ്ഞ്‌ പോയ ഇച്ചേച്ചിയേ..എനിച്ചു വിശക്കുന്നേ....